നേര്‍വഴി

മനുഷ്യന്‍ അവനു ശാസ്ത്രം എത്തിച്ചു കൊടുക്കുന്നതിനെ അപ്പടി വിഴുങ്ങുന്ന സ്വഭാവമാണ്. എന്ന് വെച്ചാല്‍ ശാസ്ത്രം പറഞ്ഞാല്‍ മാത്രമേ പലതും അവന്‍ ഉള്‍ക്കൊള്ളൂ എന്നര്‍ത്ഥം.
ജനിതിക വിവരങ്ങള്‍ ശാസ്ത്രം വിവരിച്ചു കൊടുത്തപ്പോള്‍ അവനു ബോധ്യമായി മനുഷ്യന്റെ ജന്മവാസനകളും അവന്റെ ശാരീരിക ഘടനകളും ഒക്കെ തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന്.
ദൈവിക ഗ്രന്ഥങ്ങളില്‍ കൃത്യമായി ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെ എങ്ങിനെ സംസ്കരിച്ചു ശുധീകരിച്ചും ജീവിക്കണം എന്ന് പ്രതിപാതിക്കുന്നുണ്ട്. എന്നാലും അവനു ഖുര്‍ആന്‍ ചിലപ്പോള്‍ മതിയായ പ്രമാനമാകുന്നില്ല. എന്താണ് അവന്‍ അത്രക്കങ്ങു ധിക്കാരിയായോ..? അതല്ല സത്യം മനസ്സിലാക്കാനുള്ള ദ്രിഷ്ടാന്തങ്ങള്‍ പോരാതെ വരുന്നുവോ..?

സ്രെഷ്ടാവ് അവന്‍ ഇടവും അപാരമായി തന്നെയാണ് മനുഷ്യനെ ശ്രിഷ്ട്ടിച്ചിട്ടുള്ളത്. എന്നിട്ടും അവനു പ്രപഞ്ചനാഥനെ കണ്ടെത്താന്‍ കഴിയുന്നില്ല. ശാസ്ത്രം ഒരു പാട് കാര്യങ്ങള്‍ വിവരിച്ചു കൊടുക്കുന്നു. ലോകം മൊത്തത്തില്‍ ഒരു സമുദായത്തിനു നേരെ തിരിയുന്നു. ഇനിയും മനുഷ്യര്‍ എന്തെ ചിന്തിക്കാത്തത്. എല്ലാം കൂട്ടിയും കിഴിച്ചും വായിക്കനറിയുന്നവന്‍ പുതപ്പിനടിയില്‍ തന്നെ ഉറങ്ങുന്നു ഇപ്പോഴും. ഇന്ന് ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും  പ്രാമാണികവും ചരിത്ര പിന്‍ബലവും ശാസ്ത്ര സത്യങ്ങളെ ഇത്ര കണ്ടു പ്രവചികുകയും ചെയ്ത ഗ്രന്ഥം ഖുര്‍ആന്‍ ആണെന്നിരിക്കെ മനുഷ്യന്‍ എങ്ങോട്ട് തിരിയണമെന്നു അധികം ആലോചിക്കേണ്ടതില്ല.

Comments

Popular Posts